വിനയൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ തന്നെ മലയികൾക്ക് പരിചിതമായ നടിയാണ് കയാദു.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയിലൂടെ കയാദു വീണ്ടും മലയാളത്തിലെത്തുകയാണ്.
സിനിമയിൽ വരുന്നതിന് മുന്പ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്ന് തുറന്ന് പറയുകയാണ് കയാദു ലോഹർ.
സിനിമയിൽ വരുന്നതിന് മുന്പ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും (അമേരിക്കൻ കോഫി ഹൗസ് ശൃംഖല) തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. കൂടാടെ നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.
രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിംഗ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ-കയാദു ലോഹർ പറഞ്ഞു.
അതേസമയം, ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന "പള്ളിച്ചട്ടമ്പി'യുടെ ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കയാദുവാണ് നായിക. ഇതിന് മുന്പേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ടീസറിലെ ദൃശ്യ മികവ് പ്രേക്ഷകരിൽ പ്രതീക്ഷ കൂട്ടുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ് എന്ന ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന "പള്ളിച്ചട്ടമ്പി' ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് "പള്ളിച്ചട്ടമ്പി' പറയുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.